നരേന്ദ്രമോദി ധ്യാനമിരിക്കാന്‍ കന്യാകുമാരിയിലെത്തുന്നു

Latest News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തുന്നു. വ്യാഴാഴ്ചയാണ് കന്യാകുമാരിയിലെത്തുന്നത്. രണ്ട് ദിവസം വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂണ്‍ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയില്‍ ധ്യാനത്തിലായിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ധ്യാനമിരിക്കാന്‍ മോദി വ്യാഴാഴ്ചത്തെ പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും. 2019-ലും ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് 17 മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ ചിലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *