. ദാരുണ സംഭവം തിരുവല്ല ഇലന്തൂരില്‍
. ദമ്പതികളും വ്യാജ സിദ്ധനും പിടിയില്‍
പത്തനംതിട്ട: സമ്പത്തും ഐശ്വര്യവും ഉണ്ടാകാന്‍ ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍.നരബലി യുടെ പേരില്‍ സ്ത്രീകളെ കൊന്ന് തിരുവല്ല ഇലന്തൂരില്‍ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
തിരുവല്ല സ്വദേശി വൈദ്യന്‍ ഭഗവല്‍സിംഗ്,ഭാര്യ ലൈല എന്നിവര്‍ക്കുവേണ്ടിയാണ് രണ്ടു സ്ത്രീകളെ ബലി നല്‍കിയതെന്നാണ് അറിയുന്നത്. ഇതിനായി സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു കൊലപാതകത്തിന് നേതൃത്വം നല്‍കിയത് വ്യാജ സിദ്ധന്‍ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് ആണെന്നാണ് നിഗമനം. മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു..
കടവന്ത്ര പൊന്നുരുന്നി പത്മം(52) കാലടി സ്വദേശി റോസിലി (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ലോട്ടറിടിക്കറ്റ് വില്‍പ്പനക്കാരനാണ്. സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതായത്. ആറുമാസം മുമ്പാണ് റോസിലിനെ കാണാതായത്. നിര്‍ധനരായഇരുവരെയും ഷാഫി വശീകരിച്ചു അഭിനയിപ്പിക്കാമെന്ന് പറഞ്ഞു പത്തുലക്ഷം രൂപവാഗ്ദാനം ചെയ്തു ഭഗവല്‍ സിംഗിന്‍റെ ഇലന്തൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. റോസിലിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. സിനിമ ചിത്രീകരണം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കട്ടിലില്‍ കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു. ഭഗവല്‍സിംഗ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്നാണ് ക്രൂരമായി കഴുത്തറുത്ത് കൊലപാതകം നടത്തിയത്.ഈ കൊലപാതകത്തിന് ശേഷവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാത്തതിന്‍റെ പേരിലാണ് രണ്ടാമതൊരു നരബലി കൂടി നല്‍കാന്‍ ഷാഫി ഉപദേശിച്ചത്. അങ്ങനെയാണ് പത്മത്തെ ഷാഫി വശീകരിച്ചു ഭഗവല്‍ സിംഗിന്‍റെ വീട്ടിലെത്തിച്ചു സമാനരീതിയില്‍ കൊലപ്പെടുത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വീടിനടുത്ത് തന്നെ കുഴിച്ചിടുകയായിരുന്നു റോസിലിന്‍റെ മൃതദേഹം 22 കഷണങ്ങളാക്കി മുറിച്ചശേഷം നാലര അടി താഴ്ചയില്‍ വീട്ടുമുറ്റത്ത് കുഴിയെടുത്താണ് മറവ് ചെയ്തത് .കുഴിയുടെ മുകളില്‍ മഞ്ഞള്‍ ചെടികളും മറ്റും നട്ടു.പത്മത്തിന്‍റെ മൃതദേഹാവശിഷ്ടങ്ങളും വീടിനടുത്ത് ചേര്‍ന്ന കുഴിയില്‍ നിന്നാണ് കിട്ടിയത്. കൂടുതലും എല്ലുകള്‍ ആയിരുന്നു. ഡിഎന്‍എ പരിശോധന നടത്തിയ ശേഷമേ മൃതദേഹങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. സ്ത്രീ കളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം പുറത്തായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.