നരബലി : പ്രതികള്‍ റിമാന്‍ഡില്‍

Kerala

കൊച്ചി :സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി നരബലിയുടെ പേരില്‍ രണ്ടുസ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിംഗ് , ഭാര്യ ലൈല എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രതികളെ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.അവിടെനിന്നാണ്കോടതിയിലേക്ക് കൊണ്ടുപോയത്.
കടവന്ത്രയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 26 മുതല്‍ പത്മയെ കാണാതായെന്ന മകന്‍ സെല്‍വന്‍റെ പരാതിയില്‍ കടവന്ത്ര പോ ലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്.
അതിക്രൂരമായാണ് പ്രതികള്‍ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയത്. മൃതദേഹം 56 കഷണങ്ങളാക്കി മറവു ചെയ്യുകയായിരുന്നു. പണം തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഷാഫി പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.ദമ്പതികളുടെ വീട്ടില്‍ വച്ച് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്തുമുറുക്കി പത്മയെ അബോധാവസ്ഥയിലാക്കി.തുടര്‍ന്ന് മറ്റൊരു മുറിയില്‍ കിടത്തി ഷാഫി രഹസ്യഭാഗത്ത് കത്തികയറ്റുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.ശരീരഭാഗങ്ങള്‍56 കഷ്ണങ്ങളാക്കി നേരത്തെയെടുത്ത കുഴിയില്‍ കുഴിച്ചുമൂടുകയായിരുന്നു.
പത്തുലക്ഷം രൂപ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ് ലിനെ ഇലന്തൂരില്‍ എത്തിച്ചത് കിടപ്പുമുറിയില്‍ ഷൂട്ട് ചെയ്യാന്‍ എന്ന വ്യാജേന വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചു കൈകാലുകള്‍ ബന്ധിച്ച് കട്ടിലില്‍ കെട്ടിയിട്ടു.അതിനുശേഷം രഹസ്യഭാഗത്ത് കത്തി കയറ്റിയശേഷം അത് വലിച്ചൂരി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കഷണങ്ങളാക്കി പറമ്പിലെ കുഴിയില്‍മുടി. അതിനിടെ കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികള്‍ ഭക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ആയുരാരോഗ്യത്തിന് വേണ്ടി മനുഷ്യ മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി ആണത്രേ.

Leave a Reply

Your email address will not be published. Required fields are marked *