നരബലി ; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മ തന്നെയെന്ന് ഡി എന്‍ എ ഫലം

Top News

കൊച്ചി: ഇലന്തൂരിലെ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കാണാതായ പത്മയെന്ന് സ്ഥിരീകരിച്ചു. ഇലന്തൂരില്‍ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍ ചിലതിന്‍റെ ഡി എന്‍ എ പരിശോധനഫലം ഇന്നലെ പുറത്തുവന്നതോടെയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് തിരിച്ചറിഞ്ഞത്.കണ്ടെടുത്ത എല്ലാ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി എന്‍ എ പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. ഡി എന്‍ എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കുകയുള്ളുയെന്ന് പൊലീസ് അറിച്ചു.
ഇലന്തൂരിലെ വീട്ടുവളപ്പില്‍ പത്മയുടെ മൃതദേഹം പല കഷണങ്ങളാക്കി വെട്ടി നുറുക്കിയാണ് കുഴിച്ചിട്ടിരുന്നത്. അവിടെ നടത്തിയ പൊലീസ് പരിശോധനയില്‍ കണ്ടെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഡി എന്‍ എ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്‍റെ ഫലമാണ് ഇന്നലെ വന്നത്.തമിനാട് സ്വദേശി പത്മയുടെ മൃതദേഹം വിട്ടു നല്‍ക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍പ് തന്നെ മകന്‍ സെല്‍വരാജ് രംഗത്ത് വന്നിരുന്നു. മൃതദേഹം വിട്ടുനല്‍കുന്നത് സംബന്ധിച്ച് പൊലീസില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലയെന്ന് സെല്‍വരാജ് പറയുന്നു. ഇതിനായി മുഖ്യമന്ത്രിക്ക് രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പത്മയുടെ മകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *