നരബലി കേസ് : ഷാഫിയുടെ 16 വയസ് മുതലുള്ള പ്രവൃത്തികള്‍ വിശദമായി അന്വേഷിക്കും

Top News

കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം.ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മുന്‍പ് മറ്റേതെങ്കിലും സമാന സംഭാവനകള്‍ ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
16 മുതല്‍ 52 വയസ്സുവരെയുള്ള കാലത്തെ ഇയാളുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. ഇക്കാലത്ത് ഇയാള്‍ താമസിച്ച സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളില്‍ തെളിയാത്ത കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൊലപാതകികളെ കണ്ടെത്താനാകാത്ത പല കേസുകളിലെയും പ്രതികളുടെ ഡിഎന്‍എ ഫലം പോലീസിന്‍റെ കൈവശമുണ്ട്. വിവിധ കേസുകളില്‍ പിടിയിലാകുന്നവരുടെ ഡിഎന്‍എ സാമ്ബിള്‍ പരിശോധിക്കുമ്ബോഴാണ് തെളിയ്ക്കപ്പെടാത്ത കേസുകളിലെ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരത്തില്‍ തെളിയിക്കപ്പെടാത്ത ഏതെങ്കിലും കേസില്‍ ഷാഫി പങ്കാളി ആയോ എന്നത് ഡിഎന്‍എ ഫലം പുറത്തുവരുന്നതോടെ കണ്ടെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *