തിരുവനന്തപുരം : വ്യാഴാഴ്ച നടക്കുന്ന നയപ്രഖ്യാപനത്തിന്‍റെ കരട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി സംസ്ഥാന സര്‍ക്കാര്‍. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോയെന്നു കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രസംഗത്തില്‍ കേന്ദ്രത്തിന് എതിരെ വിമര്‍ശനങ്ങളുമുണ്ടെന്നാണു വിവരം. നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രാജ്ഭവനിലെത്തി ക്ഷണിച്ചിരുന്നു.
നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിക്കേണ്ട ചുമതല ഗവര്‍ണര്‍ക്കാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവര്‍ഷത്തിലെ നിയമസഭാ സമ്മേളനം തുടങ്ങുക.