നന്തനാര്‍ സാഹിത്യപുരസ്കാരം വിതരണം ചെയ്തു

Top News

പെരിന്തല്‍മണ്ണ: എഴുത്തുകാരന്‍ നന്തനാരുടെ ഓര്‍മക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്കാരിക വേദി അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ആറാമത് നന്തനാര്‍ സാഹിത്യ പുരസ്കാരം എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.സി.നാരായണനില്‍ നിന്നു അവാര്‍ഡ് ജേതാക്കാളായ യു.കെ കുമാരന്‍, ടി.കെ ശങ്കരനാരായണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ വളളുവനാടന്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ രാംദാസ് ആലിപ്പറമ്പ് അധ്യക്ഷനായിരുന്നു. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍ പുരസ്കാര തുക കൈമാറി. ഡോ. എന്‍.പി വിജയകൃഷ്ണന്‍ പുരസ്കാര പ്രഖ്യാപനവും ഡോ. പി.ഗീത പുസ്തക പരിചയവും നടത്തി. ചടങ്ങില്‍ സി.പി ബൈജുവിന്‍റെ ആയുധപ്പുര എന്ന നാടക ഗ്രന്ഥത്തിന്‍റെ പ്രകാശനവും നന്തനാരുടെ ഓര്‍മക്കായി അദ്ദേഹത്തിന്‍റെ കുടുംബം ഏര്‍പ്പെടുത്തിയ നന്തനാര്‍ സ്കോളര്‍ഷിപ്പും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി.കെ.ബാലചന്ദ്രന്‍റെ പേരിലുള്ള പുരസ്കാരവും കൈമാറി.
അര്‍ച്ചന, കെ.ടി നിരഞ്ജന്‍ മനഴി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. വള്ളുവനാടന്‍ സാംസ്കാരിക വേദി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ആദ്യമൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ബാബു പുലാക്കല്‍, സന്തോഷ് കല്ലിങ്ങല്‍, സുജീഷ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കുള്ള സമ്മാനവും കൈമാറി.ജില്ലാ പഞ്ചായത്തംഗം ഷഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ്, പഞ്ചായത്തംഗങ്ങളായ രത്നകുമാരി, കെ.ടി നാരായണന്‍, ബി. രതീഷ്, പി.സി അരവിന്ദന്‍, പി. പത്മനാഭന്‍, വി.കെ.വേണുഗോപാല്‍, പി. സുധാകരന്‍, സതീശന്‍ ആവള എന്നിവര്‍ പങ്കെടുത്തു.
സജിത്ത് പെരിന്തല്‍മണ്ണ സ്വാഗതവും ഹംസ ആറങ്ങോടന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *