കൊച്ചി: നടി ലെനക്കെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് കേരള റീജിയന്‍ രംഗത്ത്. ലെന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വസ്തുതാ വിരുദ്ധവും ക്ലിനിക്കല്‍ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് കേരള റീജിയന്‍ ചുണ്ടിക്കാട്ടി.ലെന ഒരു അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിയെന്നും അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി രംഗത്തെ വൈദഗ്ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
ലെന അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയിലാണിപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മന:ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ലെന തന്‍റേതായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചത്. എന്നാല്‍ പല കാര്യങ്ങളിലും ആധികാരികമായി ലെന സംസാരിച്ചുവെന്നും അവര്‍ അവകാശവാദമുന്നയിച്ച പലതും സത്യമല്ലെന്നും ചൂണ്ടിക്കാട്ടി മന:ശാസ്ത്ര വിദഗ്ധര്‍ തന്നെ രംഗത്തുവരികയാണിപ്പോള്‍.
