ന്യൂഡല്‍ഹി: ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പടെ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചത്.
നവംബര്‍ 11ന് അവരുടെ ഹരജി കോടതി പരിഗണിച്ചുവെങ്കിലും അന്തിമ ഉത്തരവ് പുറത്ത് വന്നിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച വരെ അവര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇന്ന് ജാക്വലിന്റേയും ഇ.ഡിയുടെയും വാദങ്ങള്‍ പരിഗണിച്ചാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ജാക്വലിനെ എന്താണ് ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിനിടെ നടിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന ഇ.ഡിയുടെ നിലപാടിലാണ് കോടതി വിശദീകരണം ചോദ്യം ചെയ്തത്.