ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാലുമാണ് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷല്‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
