കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്‍റെ വിചാരണ ഈ മാസം പത്തിന് തുടങ്ങും. ആദ്യ ഘട്ടത്തില്‍ 36 സാക്ഷികളെ വിസ്തരിക്കും.സാക്ഷിപട്ടികയിലുള്ള മഞ്ജുവാര്യര്‍, ജിന്‍സന്‍, സാഗര്‍ വിന്‍സന്‍റ് എന്നിവരെ തല്‍കാലം വിസ്തരിക്കില്ല.മുമ്പ് വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വീണ്ടും വിസ്തരിക്കണമെങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. സാക്ഷികള്‍ക്ക് സമന്‍സ് അയച്ചു. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നീക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്.