നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നുവെന്ന് ക്രൈംബ്രാഞ്ച്

Top News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വെച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയായിരുന്നോ അതോ പകര്‍ത്തകയായിരുന്നോ എന്നു വ്യക്തമല്ല.
ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ചോര്‍ന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്‍റെ സ്ഥിരീകരണം.
ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വിശദമായ റിപ്പോര്‍ട്ടു നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷം മാത്രം കൂടുതല്‍ സമയം നല്‍കണോ എന്നു തീരുമാനിക്കുമെന്നു കോടതി അറിയിച്ചു.
തുടരന്വേഷണത്തിനു കൂടുതല്‍ സമയം നല്‍കുന്നതിനെ എതിര്‍ത്തു കേസിലെ പ്രതിയായ നടന്‍ ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *