നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം : സര്‍വ്വെയുമായി ആരാധകസംഘടനകള്‍

Latest News

ചെന്നൈ:തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇളയ ദളപതി വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിജയ്യുടെ രാഷ്ട്രീയപ്രവേശന സാദ്ധ്യത വിലയിരുത്താന്‍ വോട്ടര്‍മാര്‍ക്കിടയില്‍ സര്‍വേ തുടങ്ങിയിട്ടുണ്ട്. വിജയ് ഫാന്‍സ് അസോസിയേഷനും സാമൂഹിക സേവന സംഘടനായ വിജയ് മക്കള്‍ ഇയക്കവുമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് എങ്ങനെയും വേരുറപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ് ബി ജെ പി. അതിനിടെയാണ് സര്‍വേയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ബി ജെ പിയുടെ ഒത്താശയോടെയാണ് ഇതെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും സര്‍വേ നടത്താനാണ് തീരുമാനം. ഓരോ ബൂത്തും കേന്ദ്രീകരിച്ച് സര്‍വേ നടത്തും. ഓരോ സ്ഥലത്തെയും പ്രധാന രാഷ്ട്രീയ സാമൂഹിക സാഹചര്യം, സ്ഥലത്തെ പ്രധാന വ്യക്തികള്‍, അവരുടെ തൊഴില്‍, ഒരു ബൂത്തിലെ വാര്‍ഡുകളുടെ എണ്ണം,കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരുടെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *