ചെന്നൈ: നടി തൃഷക്കെതിരായ മന്‍സൂര്‍ അലിഖാന്‍റെ വിവാദ പരാമര്‍ശത്തില്‍ കേസെടുത്ത് തമിഴ്നാട് പൊലീസ്. തൃഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മന്‍സൂര്‍ അലിഖാനെതിരെ നുങ്കമ്പാക്കം വനിതാ പൊലീസ് രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
അതേസമയം, തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തെറ്റ് ചെയ്തിട്ടില്ല എന്നും താന്‍ നടത്തിയ പരാമര്‍ശത്തെ തെറ്റിദ്ധരിക്കുകയാണെന്നും തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ തന്‍റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്നമാക്കുകയും ചെയ്യുകയാണെന്നും തനിക്കെതിരെ സംസാരിച്ച താരാങ്ങളൊക്കെ ശരിക്കും നല്ലവരാണോ എന്നും മാധ്യമങ്ങളോട് നടന്‍ പ്രതികരിച്ചു.