നടന്നത് മദ്യനയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം ഡയറക്ടര്‍

Top News

തിരുവനന്തപുരം: ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്നത് മദ്യനയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം വകുപ്പ്. പുതിയ മദ്യനയം ചര്‍ച്ച ചെയ്യാനാണ് ടുറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിംഗ് വിളിച്ചതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പിന്‍റെ വിശദീകരണം. മദ്യനയം ചര്‍ച്ചചെയ്യാന്‍ ബാറുടമകളുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ ടൂറിസം രംഗത്തെ വിവിധ ആളുകള്‍ പങ്കെടുത്തു. ബാറുടമകള്‍ക്ക് വേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല ചേര്‍ന്നത്. ഇന്‍ഡസ്ട്രി കണക്ടിന്‍റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *