നഗരമദ്ധ്യത്തിലെ വീട്ടില്‍ മുളകുപൊടി എറിഞ്ഞ് മോഷണം

Latest News

കോഴിക്കോട് : ദമ്പതികളെ മുറിക്കുള്ളില്‍ കുടുക്കി മുളക് പൊടി വിതറി നഗരമദ്ധ്യത്തിലെ വീട്ടില്‍ കവര്‍ച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിന്‍റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ജനലിലെ മര അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. മേഷ്ടാക്കളെ തടയാന്‍ ശ്രമിച്ച് സലാമിന്‍റെ മകള്‍ ആയിഷയ്ക്ക് നേരെയാണ് മുളകുപൊടി എറിഞ്ഞത്. ഒരു പവന്‍ തൂക്കമുള്ള ബ്രേസ്ലേറ്റാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഇയാള്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ടു. മുകള്‍ നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ടു.പിന്നീട് മോഷ്ടാവ് ആയിഷയുടെ മുറിയിലെത്തി.
ആയിഷ ബഹളം വെച്ചതോടെ മുകളുപൊടിയെറിഞ്ഞാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ആയിഷയുടെ കൈയിലുണ്ടായിരുന്ന ബ്രേസ്ലേറ്റി ഇയാള്‍ കൈക്കലാക്കി. വാതിലിലെ കെട്ടഴിച്ച് മാതാപിതാക്കളെ മോചിപ്പിച്ചശേഷം കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കണ്‍ട്രോള്‍ റൂമിലെ പട്രോളിംഗ് സംഘം എത്തി മേഖലയിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേല്‍ക്കൂരയിലെ ഓടിളക്കി അകത്തുകയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ജനല്‍ അഴി മുറിച്ച് അകത്ത് കടന്നത്.
വിരലടയാളം പതിയാതിരിക്കാന്‍ ഇയാള്‍ കൈയുറകള്‍ ധരിച്ചിരുന്നു.ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്വപ്നില്‍ മഹാജന്‍, ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജ്, സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എ.
ഉമേഷ്, ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷ്, എസ്.ഐ ഷൈജു എന്നിവരും വിരലടയാള വിദഗ്ധന്‍ പി. ശ്രീരാജ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *