ധാക്കയില്‍ സ്ഫോടനം; 14 മരണം

Top News

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 70ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചൊവ്വാഴ്ച വൈകീട്ട് 4.30ന് ധാക്കയിലെ തിരക്കേറിയ മാര്‍ക്കറ്റിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനം നടന്നതെന്ന് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നും സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ചു യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒന്നിലധികം നിലകളുള്ള കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തില്‍ തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *