കോഴിക്കോട് : സെന്‍ട്രല്‍ ഗവണ്മെന്‍റ് പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ (സി ജി പി ഒ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പെന്‍ഷന്‍ ദിനം ആചരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പെന്‍ഷന്‍ ദിനാചരണം ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സാലറീഡ് എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റ് എം.കെ.ബീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.നാരായണന്‍, കെ. ബാലന്‍, കെ.രാജന്‍, കെ.ശ്രീനിവാസന്‍ നായര്‍, പി.കെ.വേലായുധന്‍, വി.കെ. ബാലന്‍, പി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു