ദേശീയ തലത്തില്‍ പുരസ് കാരതിളക്കവുമായി വീണ്ടും കേരളം

Top News

ന്യൂഡല്‍ഹി : കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാന്‍ മന്ത്രി ആവാസ് യോജന അര്‍ബന്‍ അവാര്‍ഡ്സില്‍ കേരളത്തിന് മൂന്ന് പുരസ്കാരങ്ങള്‍. സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും. ഓരോ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളില്‍ കേരളമാണ് ഒന്നാമത് എത്തിയത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക പ്രത്യേക പുരസ്കാരവും ലഭിച്ചു. നഗരസഭകളില്‍ കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭമൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടൊരുക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊര്‍ജമേകും. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തില്‍ വീട് വെക്കാന്‍ നല്‍കുന്നത്. ഇതില്‍ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം.

Leave a Reply

Your email address will not be published. Required fields are marked *