തിരുവനന്തപുരം :ദേശീയപാത 66-ന്‍റെ കേരളത്തിലെ വികസനം 2025-ഓടെ പൂര്‍ത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്റിയാസ് നിയമസഭയില്‍പറഞ്ഞു. ഇതിനായി ദേശീയപാത അതോറിട്ടിയുമായി ചേര്‍ന്നുനിന്ന് സംസ്ഥാനവും പ്രവര്‍ത്തിക്കുന്നു.
പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍പ്രത്യേക അവലോകന സംവിധാനം ഒരുക്കി. ചീഫ് സെക്രട്ടറിതല സമിതിയും പ്രവര്‍ത്തിക്കുന്നു. മന്ത്രിതലത്തില്‍ നിശ്ചിത ഇടവേളയില്‍അവലോകനയോഗം ചേരുന്നു. മുന്‍ഗണനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയും ദേശീയപാത വികസനം അവലോകനം ചെയ്യുന്നു.പാതാ വികസനത്തിനായി ഏറ്റെടുക്കേണ്ട 1079.06 ഹെക്ടര്‍ ഭൂമിയില്‍ 1062.96 ഹെക്ടര്‍ ഏറ്റെടുത്തു. 98.51 ശതമാനമാണിത്. സ്ഥലമേറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നു. 5580 കോടി രൂപ നല്‍കിക്കഴിഞ്ഞു. രാജ്യത്ത് കേരളം മാത്രമാണ് പാതാ വികസനം ഉറപ്പാക്കാന്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്.
15 റീച്ചില്‍ പ്രവൃത്തി പൂര്‍ണാര്‍ഥത്തില്‍ പുരോഗമിക്കുന്നു. ആറു റീച്ചില്‍ കരാര്‍ നല്‍കി. അരൂര്‍– തുറവൂര്‍ റീച്ചില്‍ എലിവേറ്റഡ് ഹൈവേക്കായി വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതായും എ.കെ. എം അഷ്റഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.