ദേശീയപാത വികസനം: പശ്നങ്ങള്‍ കേന്ദ്രവും കേരളവും ഒരുമിച്ചു പരിഹരിക്കുമെന്ന് ഗഡ്ഗരി

Kerala

തിരുവനന്തപുരം : ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രശ്നത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി.
15 ദേശീയപാതകളുടെ വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.45636 കോടി രൂപയുടെ ദേശീയപാത വികസനപദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു.
കേരളത്തില്‍ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കാനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രശ്നത്തില്‍ ഒന്നിച്ചു പരിഹാരം കാണും. 2025 ഓടെ കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റും.റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും. കേന്ദ്രമന്ത്രി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യമുണ്ടാക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. മൂന്ന് വ്യാവസായിക ഇടനാഴികള്‍ സംസ്ഥാനത്തിന്‍റെ വ്യാവസായിക വികസനത്തിന് കാരണമാകും. കൂടെ നിന്നതിന് സംസ്ഥാന സര്‍ക്കാറിന് ഗഡ്ഗരി നന്ദി അറിയിച്ചു.
ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ലെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്ങനെയുണ്ടെന്ന് കരുതി ആരും മനപ്പായസം ഉണ്ണേണ്ട.വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ട് ആരും വഴിയാധാരമാകില്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ല.അതിനാലാണ് അധിക ബാധ്യതവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *