കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രമേക്കേട് നടന്നതായുള്ള കണ്ടെത്തലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി.അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്ന് കോടതി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് സംഭവത്തില്‍ കേസെടുത്തത്. അതിനാല്‍ തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം ലഭിച്ചുവെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തല്‍.
വലിയ ക്രമക്കേടുകള്‍ നടന്നതായി രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.