ദീനദയാല്‍ ഉപാധ്യായയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

Top News

ന്യൂദല്‍ഹി: ജനസംഘം മുന്‍ ദേശീയ അധ്യക്ഷനും ഏകാത്മാ മാനവ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവുമായ ദീനദയാല്‍ ഉപാധ്യായയുടെ സ്മൃതി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജീവിതം പൂര്‍ണ്ണമായും ‘സര്‍വജന്‍ ഹിതേ സര്‍വജന്‍ സുഖേ’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്ന് അദേഹം ട്വീറ്റ് ചെയ്തു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജിയുടെ ജീവിതം പൂര്‍ണ്ണമായും ‘സര്‍വജന്‍ ഹിതേ സര്‍വജന്‍ സുഖേ’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സമഗ്രമായ മാനവികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തത്ത്വചിന്ത ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ പ്രാപ്തമാണ്. അദ്ദേഹത്തിന്‍റെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *