കോവളം : ദീദിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണ പരിപാടിയുടെ കേരള സ്റ്റേറ്റ് കമ്മിറ്റി വിപുലീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകം ജനറല്‍ സെക്രട്ടറി സുഭാഷ് കുണ്ടന്നൂരിനെ ചെയര്‍മാനായും സി. ജി ഉണ്ണിയെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ഡോ. വിജീഷ് സി തിലക്, ജൂഡ് ഫെര്‍ണാണ്ടസ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. പി. എസ് അന്‍വര്‍, സുമിത്ത് ലാല്‍, ഷൈമോള്‍ ജെയിംസ് കണ്‍വീനര്‍മാരാണ്. വിവിധ സബ് കമ്മിറ്റികളെയും നിയമിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ട്രൈബല്‍ ആക്ടിവിറ്റിസ്റ്റ് വെങ്ങ ന്നൂര്‍ ശിവ രാമനെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജെയിംസ് ജോസഫിനെയും ആദരിച്ചു. യോഗം സുഭാഷ് കുണ്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വിജീഷ് സ്വാഗതവും ബിന്ദു കുമളി നന്ദിയും പറഞ്ഞു. പി. എസ്. അന്‍വര്‍, സുമിത് ലാല്‍, ഷൈമോള്‍, പി. ആര്‍. വിജയന്‍, ജൂഡ് ഫെര്‍ണാണ്ടസ്, എബിന്‍റോസ്, സുനില്‍ പോള്‍,, സി.ബി ഫൗസിയ, എന്‍. ബാലകൃഷ്ണന്‍ , അഡ്വ.ജോനോ ജോസഫ് പ്രസംഗിച്ചു
