കൊച്ചി: ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാല് ഫോണുകളിലെയും ചില ഫയലുകള്‍ നീക്കംചെയ്തെന്ന് മൊഴി.ഒരുഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ്. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.അതിനിടെ, ദിലീപിനെതിരെ മുന്‍ ജീവനക്കാരന്‍റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്‍സര്‍ സുനിക്കെതിരെ, സുനി പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്‍റെ സഹോദരന്‍ അനൂപ് പറയുന്നത് കേട്ടു എന്നാണ് മൊഴി.ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞില്ലെന്ന് മൊഴി നല്‍കാന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെന്നും ജീവനക്കാരന്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ നടന്‍ ദിലീപടക്കം പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാണിച്ചെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ തള്ളി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള. ആരോപണങ്ങളില്‍ ഒരു യാഥാര്‍ഥ്യവുമില്ലെന്ന് ബി. രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.