കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി
കൊച്ചി: പൊലിസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്.ദിലീപിനെതിരെ കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന കുറ്റം കൂടി ചുമത്തി.
ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ആ ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അവധി ദിവസമായ നാളെ പ്രത്യേക സിറ്റിങ് നടത്തിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല പക്ഷെ വാദത്തിന് കൂടുതല്‍ സമയമെടുക്കും എന്നതുകൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കോടതി വ്യക്തി. ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.