കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി തള്ളി.ദിലീപിന് ആശ്വാസം. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ റിപ്പോട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴാണ് വിചാരണ കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 4 നാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു,കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മറ്റൊരു കേസില്‍ പ്രതിയുമായി. ഇക്കാര്യങ്ങള്‍ ഉയര്‍ത്തി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ഡിസംബറില്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായിരിക്കെ മറ്റൊരു കേസില്‍ കൂടി ദിലീപ് പ്രതിയായ സാഹചര്യം കോടതി കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.