ദിലീപടക്കമുള്ളവരുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് അന്വേഷണ സംഘം

Latest News

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാന്‍ അനുമതി തേടി അന്വേഷണ സംഘം ഇന്ന് ആലുവ കോടതിയില്‍ അപേക്ഷ നല്‍കും.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കാനാണ് അനുമതി തേടുകഗൂഢാലോചനയ്ക്കുള്ള സുപ്രധാന തെളിവായി ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്‍റെയും മറ്റുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് പരിശോധന. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ഫോണുകള്‍ കോടതി മുഖാന്തിരം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാവും അന്വേഷണസംഘം ആവശ്യപ്പെടുക.
ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറരുതെന്നും കോടതി മേല്‍നോട്ടത്തില്‍ പരിശോധന വേണമെന്നും പ്രതിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രതികള്‍ക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നതായി ആക്ഷേപമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ പരിഗണിക്കവെ സിംഗിള്‍ ബെഞ്ച് ഇന്നലെ വാക്കാന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *