തിരുവനന്തപുരം : ദേശീയപാത 66 ആറു വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി.
പനവേല്‍കന്യാകുമാരി ദേശീയപാത66 കേരളത്തില്‍ 6 വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനായി 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാര്‍ ഉറപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിന്‍റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂര്‍ത്തിയാക്കും. ദേശീയപാത66 പരിപൂര്‍ണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതല്‍ സുഗമവും സുരക്ഷിതവും ആകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ദേശീയപാത 66 ആറു വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗം നേടുന്നു. പനവേല്‍കന്യാകുമാരി ദേശീയപാത66 കേരളത്തില്‍ 6 വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനായി 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാര്‍ ഉറപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിന്‍റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂര്‍ത്തിയാക്കും. ദേശീയപാത66 പരിപൂര്‍ണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതല്‍ സുഗമവും സുരക്ഷിതവും ആകും.