പട്യാല: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ് ശിക്ഷ. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദലേര്‍ മെഹന്ദി നല്‍കിയ ഹര്‍ജി പട്യാല ജില്ലാ കോടതി തളളി.ഗായകനെ ഉടനെ തന്നെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇത് പ്രകാരം ദലേര്‍ മെഹന്ദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 2003ലെ കേസില്‍ ആണ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി. ട്രൂപ്പ് അംഗങ്ങളെന്ന പേരില്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തി എന്നതാണ് കേസ്.ദലേര്‍ മെഹന്ദിക്കൊപ്പം സഹോദരന്‍ ഷംഷേര്‍ സിംഗും കേസില്‍ പ്രതിയാണ്. പണം വാങ്ങി ഇരുവരും നിയമവിരുദ്ധമായി ആളുകളെ വിദേശത്തേക്ക് കടത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമപ്രകാരവും മനുഷ്യക്കടത്ത്, ഗൂഢാലോചന അടക്കമുളള കുറ്റങ്ങളും ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2018ല്‍ ദലേര്‍ മെഹന്ദിയും സഹോദരനും കുറ്റക്കാരനെന്ന് കണ്ടെത്തി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇവര്‍ ശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു