ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

Top News

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു.ദക്ഷ എന്ന് പേരിട്ട പെണ്‍ ചീറ്റയാണ് ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് മരണ കാരണം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. അസുഖം ബാധിച്ചാണ് ഇവ ചത്തത്. ഇതോടെ ചത്ത ചീറ്റകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസമാണ് ഉദയ് എന്ന ചീറ്റ കുനോ നാഷണല്‍ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. സാഷ എന്ന പെണ്‍ചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ഇന്ത്യ നമീബിയയില്‍ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉള്‍പ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ചീറ്റ ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ ഹെലികോപ്ടറില്‍ ഗ്വാളിയോര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *