ജോഹാനസ്ബെര്‍ഗ്: മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രൂക്ഷമായ കലാപത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. എണ്ണൂറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്വാസുലു നതാല്‍, ഗാവുടെംഗ് പ്രവിശ്യകളിലാണു കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അക്രമികള്‍ കടകള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
സുമയുടെ മകള്‍ ഡുഡ്സിലെ നടത്തിയ ചില ട്വീറ്റുകള്‍ കലാപത്തിനു പ്രേരകമായോ എന്ന് അന്വേഷിച്ചുവരുന്നു.
അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ 15 മാസം തടവിനു ശിക്ഷിക്കപ്പെട്ട സുമ, കഴിഞ്ഞ ബുധനാഴ്ച ജയിലില്‍ സ്വമേധയാ എത്തിയതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.