ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമെതിരായ ടീമുകള്‍ പ്രഖ്യാപിച്ചു.ടെസ്റ്റ് ടീമിനെ രോഹിത് ശര്‍മ്മയും ടി-20 ടീമിനെ ലോകേഷ് രാഹുലും നയിക്കും. ടി-20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. അതേസമയം, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിംഗ്, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ തുടങ്ങിയവര്‍ ടീമില്‍ കളിക്കും. ഏറെ നാളുകള്‍ക്ക് ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തി. ടെസ്റ്റ് ടീമില്‍ പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐപിഎലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നതാണ്. വിരാട് കോലിയോ രോഹിത് ശര്‍മ്മയോ ടീമില്‍ ഇല്ലാത്തതിനാല്‍ തന്‍റെ പ്രിയപ്പെട്ട മൂന്നാം നമ്ബറില്‍ തന്നെ കളിക്കാന്‍ സഞ്ജുവിനു സാധിക്കുമായിരുന്നു. എന്നാല്‍, അതൊന്നും പരിഗണിക്കാതെ ടീം പ്രഖ്യാപിച്ചത് കടുത്ത വിമര്‍ശനങ്ങള്‍