അഗര്‍ത്തല: ത്രിപുരയില്‍ രണ്ടു സംഘടനകളെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര, ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകളാണ് നിരോധിച്ചത്. യുഎപിഎ ചുമത്തി അഞ്ച് കൊല്ലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളില്‍ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നതിന് എതിരായാണ് നടപടി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തിറക്കി.