തിരുവനന്തപുരം: നൂതന ലബോറട്ടറി സംവിധാനങ്ങള്‍ നടപ്പിലാക്കാനും ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനും ആന്‍റി ബോഡികള്‍ വികസിപ്പിക്കുന്നതിനുമായി തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ് വൈറോളജിക്ക് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കേരളത്തില്‍ പുതുതായി സാമൂഹിക പങ്കാളിത്തത്തോടെ സ്റ്റേറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രോജറ്റി അവതിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപയാണ് വകയിരുത്തുന്നത്. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തും.കൊച്ചി സെന്‍ററിന് 14.5 കോടി അനുവദിച്ചു.മലബാര്‍ കാന്‍സര്‍ സെന്‍ററിന് 427 കോടി ചെലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. ഈ വര്‍ഷം 28 കോടി രൂപ അധികമായി അനുവദിച്ചു.സാമൂഹികപങ്കാളിത്തത്തോടെ കാന്‍സ!ര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി