തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Top News

തിരുവനന്തപുരം : പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴില്‍ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ നിബന്ധന. ഈ നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്‍റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാര്‍ഡില്‍ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതല്‍ 23 വരെ വാര്‍ഡുകള്‍ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍. ഒരേ സമയം ഒരു വാര്‍ഡില്‍ തന്നെ ഏറെ പ്രവൃത്തികള്‍ നടത്തിയാണ് തൊഴിലാളികളുടെ തൊഴില്‍ ഡിമാന്‍റ് കേരളം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *