കോഴിക്കോട്: തൊഴിലാളികളാണ് രാഷ്ട്രത്തിന്‍റെ ശക്തിയെന്നും അവരെ , രാഷ്ട്രത്തിന്‍റെ വികസനത്തിനായി ഉപയോഗ പ്പെടുത്തണമെന്നും വേതനമടക്കം എല്ലാ ആനുകുല്യങ്ങള്‍ നല്‍കാനും ജോലി നല്‍കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.പൊതുമേഖലകള്‍ വിറ്റു നശിപ്പിക്കുന്ന കേന്ദ്ര നിലപാട് തികച്ചും തൊഴിലാളി വിരുദ്ധമാണ്. കോഴിക്കോട് ഡിസ്ട്രിക്ട് കയറ്റിറക്ക് തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) പഠന ക്യാമ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കെ.പി.സി.സി. ജന.സെക്രട്ടറിയും യുനിയന്‍ പ്രസിഡന്‍റുമായ അഡ്വ. പി. എം. നിയാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്‍റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി അഡ്വ.എം.രാജന്‍, അഡ്വ. കെ.എം.കാതിരി, മൂസ്സ പന്തിരങ്കാവ്, കെ.പി.സക്കീര്‍, അഡ്വ.സുനിഷ് മാമിയില്‍, എം.ടി.സേതുമാധവന്‍, നിഷാബ് മുല്ലോളി, ഷാജി പെരുമയില്‍ സംസാരിച്ചു. തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെയും മുതിര്‍ന്ന നേതാക്കളെയും ആദരിച്ചു