തെലങ്കാന മുദ്രയില്‍നിന്ന് ചാര്‍മിനാര്‍ ഒഴിവാക്കാന്‍ നീക്കം

Top News

ഹൈദരാബാദ്: തെലങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാര്‍മിനാറും څകാകതിയ രാജവംശത്തിന്‍റെ കമാനവും നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം.പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു. ഓസ്കര്‍ ജേതാവായ എം.എം. കീരവാണി സംഗീതം നല്‍കി കവി അന്ദേശ്രീ രചിച്ച ജയ ജയ ഹേ തെലങ്കാനയാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആരോപിക്കുന്നു. ചാര്‍മിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷമായ ബി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *