കണ്ണൂര്‍:തെരുവുനായ ശല്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മപദ്ധതി തയാറാക്കുമെന്നും മന്ത്രി എം. ബി രാജേഷ്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകും. വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
152 ബ്ലോക്കുകളില്‍ വന്ധ്യംകരണത്തിനുള്ള എ ബി സി സെന്‍ററുകള്‍ തുറക്കാനുള്ള തീരുമാനം നടപ്പിലാക്കി വരികയാണ്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്‍ററുകള്‍ സജ്ജമാണ്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ അത് കൂടി പരിഗണിച്ചായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.