തെരുവുനായ വിഷയം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രോജക്ടുകള്‍ സമര്‍പ്പിക്കാന്‍ അനുമതി

Top News

തിരുവനന്തപുരം :തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ പ്രോജക്ടുകള്‍ അടിയന്തിരമായി സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതിനായി സുലേഖാ സോഫ്റ്റ് വെയറില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണസമിതി തീരുമാനമെടുത്ത് നേരിട്ട് പ്രോജക്ട് വിവരങ്ങള്‍ രേഖപ്പെടുത്തി നിര്‍വഹണവുമായി മുന്‍പോട്ട് പോകാം. നിലവിലുള്ള പദ്ധതി തുക കണക്കാക്കാതെ തന്നെ പ്രോജക്ടുകള്‍ വെക്കാനാകും. അടുത്ത പദ്ധതി ഭേദഗതി സമയത്ത് ഈ തുക ക്രമീകരിച്ചാല്‍ മതി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുകള്‍ക്കായാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *