തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരം: സുപ്രീം കോടതി

Kerala

. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ഹര്‍ജി ജൂലൈ 12ന് പരിഗണിക്കും

ന്യൂഡല്‍ഹി:കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ജൂലൈ 12 ന് സുപ്രീംകോടതി പരിഗണിക്കും.
മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയാണ് ഹര്‍ജി നല്‍കിയത്.
കുട്ടികള്‍ അപകടകാരികളായ നായകള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും 2022ല്‍ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയില്‍ 11,776 പേര്‍ക്ക് കടിയേറ്റുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 19 വരെ മാത്രം കടിയേറ്റത് 6267 പേര്‍ക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെമ്പാടും. ജനങ്ങളുടെ ഭീതിയകറ്റാന്‍ ഹര്‍ജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *