തെരുവുനായകളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍

Top News

കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായകളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍.നായകളെ കെട്ടിത്തൂക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി.തെരുവ് നായകളോട് ഇത്തരം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു. വീട്ടമ്മയെ കടിക്കാന്‍ ഓടിച്ചതിന് പിന്നാലെയാണ് നായയുടെ ജഡം വൈദ്യുതി പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം വൈക്കത്ത് നായകളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നായകളുടെ പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തീകരിച്ചു.
ഇന്നലെ രാവിലെയാണ് നായയുടെ ജഡം വൈദ്യുത പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയിലുള്ള ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ജഡത്തിന്‍റെ തലയിലും സമീപത്തു വാഴയിലയിലും പൂക്കളും വിതറിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഈ പ്രദേശത്ത് ഒരു വീട്ടമ്മയെ തെരുവ് നായ കടിക്കാനായി ഓടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. അതേസമയം വൈക്കം മുളക്കുളത്ത് പന്ത്രണ്ട് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നായകളെ നാട്ടുകാര്‍ വിഷം വെച്ച് കൊന്നതാണെന്ന് ചൂണ്ടിക്കാണിച്ച് മൃഗസ്നേഹികളുടെ സംഘടന ഇന്നലെ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പിന്നാലെ കുഴിച്ചിട്ട പന്ത്രണ്ട് നായകളുടെ ജഡവും പുറത്തെടുത്തു. ശേഷം കാരിക്കോട് മൃഗാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ന

Leave a Reply

Your email address will not be published. Required fields are marked *