തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയസന്ദേശം: രാഹുല്‍,ഖാര്‍ഗെ

Top News

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും മറ്റുള്ളവരും രാജ്യത്തെ അടിസ്ഥാനവര്‍ഗമാണ്. ബി.ജെ.പിയെ തടഞ്ഞ രാഷ്ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്കു നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഈ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങള്‍ പാലിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം അദാനിയുടെ സ്റ്റോക്ക് നോക്കൂ. മോദി പോയപ്പോള്‍ അദാനിയും പോയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിജയമാണെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് വിജയിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *