തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങാറായിട്ടില്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്നതൊന്നും പാര്‍ട്ടി തീരുമാനമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പറഞ്ഞതാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ദയവുചെയ്ത് തന്നെ ഉപദ്രവിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
സി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയിലായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍റെ പേരും പുറത്തുവന്നത്. പന്ന്യന്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്.