തെക്കുകിഴക്കന്‍ തായ്വാനില്‍ ശക്തമായ ഭൂചലനം

Top News

തായ്പേയ്: തെക്കുകിഴക്കന്‍ തായ് വാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.തായ്വാനിലെ ജനസാന്ദ്രത കുറഞ്ഞമേഖലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി.
റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രതയിലും 10 കി.മി താഴ്ചയിലുമാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.കിഴക്കന്‍ തീരത്ത് ഒരു സ്റ്റേഷനില്‍ ?ടെയിനി?ന്‍റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലത്തെ തുടര്‍ന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആണ് മുന്നറിയിപ്പ് നല്‍കിയത്.തായ്വാന്‍ തീരത്ത് പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കി.മി പരിധിയില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *