തൃശൂര്‍: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പനയ്ക്കായി എത്തിച്ച ചൈനീസ് നിര്‍മിത ഇ-സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി.തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗത്തിന്‍റേയും യും ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണു പുതുതലമുറ ലഹരി വസ്തുക്കള്‍ പിടികൂടിയത്.നഗരത്തിലെ ഒരു സ്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷിതാക്കള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരം സിറ്റി പോലീസിനു കൈമാറിയിരുന്നു. തുടര്‍ന്നാണു പരിശോധന നടത്തിയത്. നഗരത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിലും ടാറ്റൂ കേന്ദ്രങ്ങളിലുമാണ് ഇ സിഗരറ്റുകള്‍ വില്പനയ്ക്കു വച്ചിരുന്നത്. ഒന്നിന് 2500 രൂപ നിരക്കിലാണു വിറ്റിരുന്നത്. കാഴ്ചയില്‍ മിഠായി പോലെ തോന്നിക്കുന്ന ഇ സിഗരറ്റുകളില്‍ വന്‍ തോതില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
ഒരു തവണ ഉപയോഗിച്ചാല്‍ കുട്ടികള്‍ അടിമപ്പെടാനും സ്വഭാവ വൈകൃതം പ്രകടിപ്പിക്കാനും കാരണമാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.