മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതോടെ പുതിയ ചിഹ്നങ്ങള്‍ മുന്നോട്ടുവച്ച് ഉദ്ധവ് താക്കറെ പക്ഷം.ത്രിശൂലം ,ഉദയസൂര്യന്‍,ടോര്‍ച്ച് എന്നിവയാണ് പുതുതായി ഉദ്ധവ് താക്കറെ പക്ഷം തീരുമാനിച്ചിരിക്കുന്ന ചിഹ്നങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 10 വരെയാണ് പുതിയ ചിഹ്നം തീരുമാനിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.ഇവയിലേതെങ്കിലും ഒന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അം?ഗീകരിച്ചാല്‍ നവംബര്‍ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പില്‍ ഉപയോ?ഗിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് എതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രിംകോടതിയെ സമീപിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ പേരും ചിഹ്നവും തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ശിവസേന എന്ന പേരും മരവിപ്പിച്ചതിനാല്‍ തങ്ങളുടെ പാര്‍ട്ടിക്ക് ‘ശിവസേന- ബാലാസാഹിബ് താക്കറെ’ എന്ന പേര് അനുവദിക്കണം എന്നാണ് ഉദ്ധവ് പക്ഷത്തിന്‍റെ ആവശ്യം. അത് സാധിച്ചില്ലെങ്കില്‍ ‘ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ’ എന്നതാണ് പരി?ഗണനയിലുള്ള രണ്ടാമത്തെ പേര്. പേരും ചിഹ്നവും തീരുമാനമായാല്‍ ആഗതമായ അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പില്‍ അതുമായി കളത്തിലിറങ്ങാനാണ് ഉദ്ധവ് പക്ഷത്തിന്‍റെ നീക്കം.എന്നാല്‍, പുതിയ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷം മുന്നോട്ടുവച്ചിട്ടില്ല. ഇതിനിടെ, ഭാവി നടപടി ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഷിന്‍ഡെ പക്ഷത്തിന്‍റെ പുതിയ നീക്കവും ചിഹ്നവും പേരുമൊക്കെ ചര്‍ച്ചയാവും.1989ലാണ് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. അതിനുമുമ്ബ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എഞ്ചിന്‍, കപ്പും പ്ലേറ്റും തുടങ്ങിയ വ്യത്യസ്ത ചിഹ്നങ്ങളിലാണ് ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഇന്നലെയാണ് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശിവസേനയുടെ രണ്ട് വിഭാഗങ്ങള്‍ക്കും പാര്‍ട്ടിയുടെ ‘വില്ലും അമ്പും’ ചിഹ്നവും ശിവസേനയെന്ന പേരും ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പക്ഷത്തിനും തിരിച്ചടി നല്‍കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുണ്ടായത്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരുകള്‍ തിരഞ്ഞെടുക്കാമെന്നും പുതിയ ചിഹ്നങ്ങള്‍ അനുവദിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.