കൊച്ചി: തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബി ജെ പി സ്ഥാനാര്‍ത്ഥി. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് എ എന്‍ രാധാകൃഷ്ണന്‍.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബി ജെ പി 15,218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട്( 21247) ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ഡോ. ജോ ജോസഫാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. മേയ് 31നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്.