പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തില്‍ തൂക്കവഴിപാടിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് നിലത്തുവീണ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.ജില്ലാ ശിശുസംരക്ഷണ സമിതിയോടാണ് നിലവില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.തൂക്കുവഴിപാടിന്‍റെ രണ്ടാംദിവസം രാത്രിയായിരുന്നു അപകടം. എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് തൂക്കക്കാരന്‍റെ കൈയ്യില്‍ നിന്നും നിലത്ത് വീണത്. പത്തടി അധികം ഉയരത്തില്‍ നിന്നാണ് കുഞ്ഞ് വീണത്. അപകടത്തില്‍ കുഞ്ഞിന്‍റെ ഒരു കൈയ്ക്ക് ഒടിവുണ്ട്. മറ്റ് ഗുരുതരമായ പരിക്കുകളൊന്നും കുഞ്ഞിന് ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സി.ടി സ്കാന്‍ ഫലം തൃപ്തികരമാണെന്നും എം.ആര്‍.ഐ ഫലം പുറത്തുവരാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.