തുര്‍ക്കിയിലേക്ക് രക്ഷാദൗത്യം; എന്‍ഡിആര്‍എഫിന് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍

Top News

ന്യൂഡല്‍ഹി: څഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തൂര്‍ക്കിയിലേക്ക് രക്ഷാദൗത്യവുമായി പുറപ്പെട്ട നാഷണല്‍ ഡിസാസ്റ്റര്‍റെസ്ڋപോന്‍സ് ഫോന്‍സ് (എന്‍ഡിആര്‍എഫ്) സഞ്ചരിച്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിവ് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. ഇന്നലെ രാവിലെ പുറപ്പെട്ട വിമാനത്തിനാണ് പാത നിഷേധിച്ചത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ 7.9 തീവ്രതയുള്ള ചലനത്തില്‍ മരണസംഖ്യ 4900 കടന്നുവെന്നാണ് സൂചന. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണ്.പാകിസ്താന്‍ ആകാശപ്പാത നിഷേധിച്ചുവെങ്കിലും ഇന്ത്യന്‍ ദൗത്യസംഘത്തിലെ ആദ്യ ടീം ഇതിനകം തുര്‍ക്കിയിലെ അദാനയില്‍ എത്തി. അവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച നായ്ക്കള്‍ അടങ്ങുന്ന ഡോഗ് സ്ڋക്വാഡും ആധുനിക ഡ്രില്ലിംഗ് മെഷീനുകളും മരുന്നുകളും څക്ഷണവുമായാണ് സംഘം എത്തിയത്. മേഖലയില്‍ അടിയന്തര ചികിത്സ സഹായം നല്‍കാന്‍ ഇന്ത്യന്‍ സംഘം ഫീല്‍ഡ് ആശുപത്രിയും സ്ഥാപിച്ചു.ഇത് രണ്ടാം തവണയാണ് ഇന്ത്യ നല്‍കുന്ന മനുഷത്വപരമായ സഹായത്തിന് പാകിസ്താന്‍ തടസ്സം നില്‍ക്കുന്നത്. 2021ല്‍ അഫ്ഗാനിസ്താന് ഇന്ത്യ അയച്ച 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും ജീവന്‍രക്ഷാ മരുന്നുകളുംെ കാണ്ടുപോകുന്നതിനും പാകിസ്താന്‍ വ്യോമപാത അനുവദിച്ചിരുന്നില്ല. വാഗ അതിര്‍ത്തി വഴി പാകിസ്താന്‍റെ ട്രക്കുകളില്‍ സാധനങ്ങള്‍ കടത്താമെന്നായിരുന്നു പാക് നിര്‍ദേശം. മാനുഷിക പരിഗണന വച്ച്ഒടുവില്‍ ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.തുര്‍ക്കിയിലേക്ക് പുറപ്പെട്ട 101 അംഗ എന്‍ഡിആര്‍എഫ് ദൗത്യസംഘത്തില്‍ അഞ്ച് പേര്‍ വനിതകളാണ്. 101 പേരില്‍ 51 പേര്‍ ആദ്യ സംഘത്തിലും 50 പേര്‍ രണ്ടാമത്തെ സംഘത്തിലുമായാണ് തൂര്‍ക്കിയില്‍ എത്തുന്നത്. നാല് പേര്‍ ഡോഗ് സ്ക്വാഡ് അംഗങ്ങളാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട ആദ്യ സംഘം 10.30 ഓടെ തൂര്‍ക്കിയിലെത്തി. രണ്ടാമത്തെ സംഘം 11 മണിക്ക് പുറപ്പെട്ടുവെന്നും എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു.ഗാസിയാബാദില്‍ നിന്നുള്ള 8ാം ബറ്റാലിയനും കൊല്‍ക്കൊത്തയില്‍ നിന്നുള്ള രണ്ടാം ബറ്റാലിയനുമാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതേ സമയം ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ജയില്‍ തകര്‍ന്നതോടെ ജയിലില്‍ കഴിഞ്ഞിരുന്ന ഐസിസിലെ 20 കൊടും ഭീകരര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള രാജോ പട്ടണത്തിലെ ജയിലില്‍ 2000 തടവുകാരാണ് ഉണ്ടായിരുന്നത്. അതില്‍ 1300പേര്‍ ഐസിസ് ഭീകരരായിരുന്നു. കുര്‍ദിഷ് സേനയിലുള്ളവരും ജയിലിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *